Skip to main content

നവംബർ 30 🌷ചരിത്രസംഭവങ്ങൾ

നവംബർ 30

❤💛💚💙💜❤💛💚💙💜❤

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 30  വർഷത്തിലെ 334 (അധിവർഷത്തിൽ 335)-ാം ദിനമാണ്. വർഷത്തിൽ 31 ദിവസം ബാക്കി

🌷ചരിത്രസംഭവങ്ങൾ

🔹1872 - ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോൾ മൽസരം ഗ്ലാസ്ഗോയിലെ ഹാമിൽട്ടൺ ക്രെസെന്റിൽ വെച്ച് ഇംഗ്ലണ്ടും സ്കോട്ട്ലന്റും തമ്മിൽ നടന്നു

🔹1916 - ബ്യൂണസ് അയേഴ്സ് പകർപ്പവകാശ ഉടമ്പടിയിൽ കോസ്റ്ററിക്ക ഒപ്പുവെച്ചു.

🔹1966 - ബാർബഡോസ് യുണൈറ്റഡ് കിങ്ഡത്തിൽ നിന്നും സ്വതന്ത്രമായി

🔹1967 - തെക്കൻ യെമൻ യുണൈറ്റഡ് കിങ്ഡത്തിൽ നിന്നും സ്വതന്ത്രമായി

🌷ജനനം

🔹എ.വി. ആര്യൻ - എ.വി. ആര്യൻ തൃശ്ശൂർക്കാരനായ ഒരു സി.പി.ഐ.(എം) അംഗവും ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ നിന്ന്  തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുമായിരുന്നു.

🔹എഡ്‌ഗാർ ഡഗ്ലസ് അഡ്രിയൻ - നോബൽ സമ്മാനിതനായ ബ്രിട്ടിഷ് ശാസ്ത്രജ്ഞനാണ് എഡ്‌ഗർ അഡ്രിയൻ ഡഗ്ളസ് (1889 - 1977). 1889-ൽ ജനിച്ച അഡ്രിയൻ എഡ്ഗാർ ഡഗ്ളസ് വെസ്റ്റ് മിനിസ്റ്റർ ട്രിനിറ്റി കോളജ്, കേംബ്രിഡ്ജ്, സെന്റ് ബർത്തൊലോമ്യു ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ശരീരക്രിയാവിജ്ഞാനീയത്തിൽ (Physiology) അവഗാഹം നേടുകയും മസ്തിഷ്കം, നാഡീവ്യൂഹം എന്നിവയുടെ പഠന നിരീക്ഷണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. 1923-ൽ റോയൽ സൊസൈറ്റി ഇദ്ദേഹത്തെ ഫെല്ലോ ആയി അംഗീകരിച്ചു.

🔹കെ.ആർ. വിജയ - ഇന്ത്യയിലെ പ്രസിദ്ധ നടിയായ കെ.ആർ. വിജയ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിൽ തന്റെ അഭിനയം കാഴ്ച്ചവച്ചിട്ടുണ്ട്. 1960-ൽ തുടങ്ങിയ അവരുടെ സിനീമജീവിതം കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി തെക്കേഇന്ത്യയിൽ തുടർന്നുകൊണ്ടിരിക്കുന്നു. തെക്കേഇന്ത്യയിലെ മിക്കവാറും എല്ല നടന്മാർക്കൊപ്പവും കെ.ആർ. വിജയ അഭിനയിച്ചിട്ടുണ്ട്.

🔹ഗുസ്താഫ് ഡാലൻ - ഒരു സ്വീഡിഷ് എൻജീനീയറും 1912-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനജേതാവുമായിരുന്നു ഗുസ്താഫ് ഡാലൻ. 1869 നവംബർ 30-ന് സ്റ്റെൻസ്റ്റോർപ് ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിൽ ഡലൻ ജനിച്ചു.

🔹ജഗദീഷ് ചന്ദ്ര ബോസ് - ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സർ ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്). റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്‌.

🔹ടി. ആര്യാദേവി - കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കെ. ആർ. നമ്പൂതിരി എൻഡോവ്‌മെന്റ് അവാർഡ് നേ‌‌‌ടിയ എഴുത്തുകാരിയാണ് ഡോ. ടി. ആര്യദേവി. ന്യായദർശനം എന്ന വൈദികസാഹിത്യ കൃതിക്കാണ് പുരസ്കാരം.

🔹ഫിലിപ്പ് സിഡ്നി - പ്രശസ്തനായ ഒരു ആംഗലേയ കവിയും, വിമർശകനും , സൈനികനുമായിരുന്നു സർ ഫിലിപ്പ് സിഡ്നി (ഏ.ഡി 1554-86). ആർക്കേഡിയ, കവിതയുടെ സാധൂകരണം (The Defence of Poetry/An Apology for Poetry) എന്നിവയാണ് പ്രമുഖ കൃതികൾ. ജീവിതകാലത്ത് ഒറ്റ കൃതി പോലും അദ്ദേഹത്തിന്റെതായിപ്രസിദ്ധീകരിക്കപ്പെട്ടില്ല. കൈയ്യെഴുത്തുപ്രതികളായാണ് അദ്ദേഹത്തിന്റെ രചനകൾ പ്രചരിച്ചത്. കവിതയുടെ സാധൂകരണം ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രഥമഗണനീയമായ വിമർശനമായി കരുതപ്പെടുന്നു. മഹാകവി സ്പെൻസർ അദ്ദേഹത്തിന്റെ ഷെപ്പേർഡ്സ് കലണ്ടർ എന്ന കാവ്യം സമർപ്പിച്ചിരിക്കുന്നത് ഫിലിപ്പ് സിഡ്നിയ്ക്കാണ്.

🔹മാർക്ക് ട്വൈൻ - സാമുവൽ ലാങ്‌ഹോൺ ക്ലെമൻസ് (1835 നവംബർ 30- 1910 ഏപ്രിൽ 21) എന്നാണ് മാർക്ക് ട്വെയിൻ-ന്റെ യഥാർഥ നാമം. അമേരിക്കൻ (ഇംഗ്ലീഷ്) നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ഫലിതകഥാകാരൻ എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ദി അഡ്വഞ്ചേഴ്‌സ് ഓഫ് റ്റോം സ്വോയർ (1876), ദി അഡ്വെഞ്ചേഴ്‌സ് ഓഫ് ഹക്കിൾബെറി ഫിൻ (1885) എന്നിവയാണ് മാർക്ക് ട്വെയിന്റെ കൃതികളുടെ കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധിയും ജനപ്രീതിയും ആർജിച്ചവ. മാർക്ക് ട്വെയ്ൻ ചെറുപ്പത്തിൽ വളർന്നത് മിസ്സൗറിയിലെ ഹാന്നിബാൾ പ്രദേശത്താണ്. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ റ്റോം സ്വോയർ, ഹക്കിൾബെറി ഫിൻ തുടങ്ങിയ രചനകളിൽ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

🔹രാഹുൽ ശർമ - ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് രാഹുൽ ശർമ ( പഞ്ചാബി: ਰਾਹੁਲ ਸ਼ਰਮਾ ഹിന്ദി: राहुल शर्मा) (ജനനം: 30 നവംബർ 1986, ജലന്ധർ, പഞ്ചാബ്). 2006 മുതൽ പഞ്ചാബ് ക്രിക്കറ്റ് ടീമിലെ ഒരു അംഗമാണ് അദ്ദേഹം. ഐ.പി.എൽ. 2011 സീസണിൽ പൂനെ വാരിയേർസ് ടീമിനുവേണ്ടി മികച്ച പ്രകടനം നടത്തിയതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. 2011 ഡിസംബർ 11ന് വെസ്റ്റ് ഇൻഡീസിനെതിരായ  നാലാം മത്സരത്തിലാണ് അദ്ദേഹം തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ 3 വിക്കറ്റ് വീഴ്ത്തി അദ്ദേഹം ശ്രദ്ധ നേടി. 2012 ഫെബ്രുവരി 1ന് ഓസ്ട്രേലിയക്കെതിരെ അദ്ദേഹം തന്റെ ട്വന്റി 20 ക്രിക്കറ്റ്‌ അരങ്ങേറ്റവും കുറിച്ചു.

🔹റഫിയുദ് ദരജത് - ഫറൂഖ്സിയാറിനുശേഷം സയ്യദ് സഹോദരന്മാർ,  മുഗൾ സിംഹാസനത്തിലേക്കാനയിച്ചത് ബഹദൂർഷായുടെ മറ്റൊരു പൌത്രനായ റഫി ഉദ് ദരജത്തിനേയാണ്. ശ്വാസകോശരോഗത്താൽ പീഡിതനും ദുർബലനുമായിരുന്ന റഫി ഉദ് ദരജത് സയ്യദ് സഹോദരന്മാരുടെ,|  കളിപ്പാവയായിരുന്നു. 1719 ഫെബ്രുവരി 28 മുതൽ ജൂൺ 6 വരെ മൂന്നു മാസമേ ദരജത് സമ്രാട്ടായി വാണുളളു.

🔹വാണി ജയറാം - ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രപിന്നണിഗായികയാണ്‌ വാണി ജയറാം. (തമിഴ്: வாணி ஜெயராம்). തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടി. കുമാർഗന്ധർവ്വയുടെ പക്കൽ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഗന്ധർവ്വയുമൊത്ത് 'രുണാനുബന്ധാച്യാ" എന്ന മറാത്തി യുഗ്മ ഗാനം ആലപിച്ചു

🔹വി.എൻ. ജാനകി - സിനിമാ അഭിനേത്രിയും, തമിഴ്നാടിന്റെ  ഒമ്പതാമത്തെ മുഖ്യമന്ത്രിയുമായിരുന്നു വി.എൻ.ജാനകി എന്ന ജാനകി രാമചന്ദ്രൻ. 1940കളിൽ 25ഓളം സിനിമകളിൽ ജാനകി അഭിനയിച്ചു. എം ജി ആറിന്റെ മരണശേഷം എ.ഐ. എ. ഡി .എം .കെയുടെ  തലപ്പത്തെത്തിയ ജാനകി 1988 ജനുവരിയിൽ തമിഴ്​നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.മുഖ്യമന്ത്രിപദവിയിൽ എത്തിയ ആദ്യ മലയാളി വനിതയാണ് ജാനകി രാമചന്ദ്രൻ. 1996 മേയ് 19 ന് ഹൃദയാസ്വാസ്ഥ്യം മൂലം അന്തരിച്ചു.

🔹വിൻസ്റ്റൺ ചർച്ചിൽ - 1940 മുതൽ 1945 വരെയും 1951 മുതൽ 1955  വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്നു സർ വിൻസ്റ്റൺ ലിയൊനാർഡ് സ്പെൻസർ-ചർച്ചിൽ, കെ.ജി, ഒ.എം, സി.എച്, റ്റി.ഡി, എഫ്.ആർ.എസ്, പി.സി (കാൻ) (1874 നവംബർ 30 – 1965 ജനുവരി 24). ഒരു പ്രമുഖ രാഷ്ട്രീയ നേതാവും പ്രാസംഗികനും തന്ത്രജ്ഞനുമായിരുന്ന ചർച്ചിൽ ബ്രിട്ടീഷ് കരസേനയിൽ സൈനികനും ആയിരുന്നു. ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലും ലോകചരിത്രത്തിലും ചർച്ചിലിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. പല ഗ്രന്ഥങ്ങളുടെയും രചയിതാവായ ചർച്ചിലിനു തന്റെ ചരിത്ര രചനകൾക്ക് 1953-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. നോബൽ സമ്മാനം ലഭിച്ച ഏക പ്രധാനമന്ത്രി. [1] വിജയത്തെ സൂചിപ്പിക്കാൻ രണ്ട് വിരലുകൾ ഇംഗ്ലീഷ് അക്ഷരമായ V ആകൃതിയിൽ (Victory) ഉയർത്തിക്കാണിക്കാണിക്കുന്ന രീതി ചർച്ചിലിന്റെ സംഭാവനയാണ്.

🔹സ്മിത്ത്സൺ ടെന്നന്റ് - ഓസ്മിയം, ഇറിഡിയം എന്നീ മൂലകങ്ങൾ  കണ്ടെത്തിയ ബ്രിട്ടീഷ് രസതന്ത്രജ്ഞനാണ് സ്മിത്ത്സൺ ടെന്നന്റ് (Smithson Tennant).

🌷മരണം

🔹ജിമ്മി ജോർജ്ജ് - കേരളത്തിൽ നിന്നുള്ള പ്രശസ്ത വോളീബോൾ  താരമായിരുന്നു ജിമ്മി ജോർജ്ജ് (മാർച്ച് 8, 1955 - നവംബർ 30, 1987). കണ്ണൂർ ജില്ലയിലെ പേരാവൂർ എന്ന ഗ്രാമത്തിൽ ജനിച്ച ജിമ്മി ജോർജ്ജ് ആയിരുന്നു ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വോളീബോൾ താരം. വോളീബോളിൽ ലോകത്തിലെ 80-കളിലെ പത്ത് മികച്ച അറ്റാക്കർ‍മാരിൽ ഒരാളായി ജിമ്മി ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ  ക്ലബ് വോളി ബാൾ കളിച്ച ജിമ്മി ജോർജ്ജ് തന്റെ ജീവിതകാലത്തുതന്നെ ഒരു ഇതിഹാസമായി മാറി. ഒരു കാറപകടത്തിൽ ഇറ്റലിയിൽ വെച്ച് ജിമ്മി ജോർജ്ജ് 1987 നവംബർ 30-നു അന്തരിച്ചു. മരിയ്ക്കുമ്പോൾ 32 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

🔹ഐ.കെ. ഗുജ്റാൾ - ഇന്ത്യയുടെ പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു ഐ.കെ. ഗുജ്റാൾ  എന്ന ഇന്ദർ കുമാർ ഗുജ്റാൾ(ഡിസംബർ 4 1919 - നവംബർ 30 2012). ഇന്ദർ കുമാർ ഗുജ്‌റാൾ 1919 ഡിസംബർ 4-ന് പാകിസ്താനിലെ ഛലം എന്ന പട്ടണത്തിൽ ജനിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ‘ക്വിറ്റ് ഇന്ത്യാ സമരത്തിൽ‘ പങ്കെടുത്ത് 1942-ൽ ജയിൽ‌വാസം അനുഭവിക്കുകയും ചെയ്തു

🔹ഗി ദുബോർ - ഗി ദുബോർ (Guy Debord, ഫ്രഞ്ച് ഉച്ചാരണം gi dəbɔʁ )(ഡിസമ്പർ 28, 1931 – നവമ്പർ 30, 1994) സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണൽ(Situationist International) എന്ന സാമൂഹ്യ വിപ്ലവപ്രസ്ഥാനത്തിന് രൂപവും നേതൃത്വവും നല്കിയ മാർക്സിസ്റ്റ്  സൈദ്ധാന്തികനായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ദുബോറിന്റെ ആശയങ്ങൾ പാരിസിലെ ബുദ്ധിജീവികളേയും വിദ്യാർഥികളേയും കലാകാരന്മാരേയും ഏറെ സ്വാധീനിച്ചു. 1968-ൽ പാരിസിൽ പടർന്നു പിടിച്ച വിദ്യാർഥി പ്രക്ഷോഭത്തിനും ഈ പ്രസ്ഥാനം കാരണമായിരുന്നുവെന്ന് പറയപ്പെടുന്നു.

🔹പോൾ വാക്കർ - പോൾ വില്ല്യം വാക്കർ IV[1] (1973 സെപ്റ്റംബർ 12 - 2013 നവംബർ 30) ഒരു അമേരിക്കൻ  അഭിനേതാവായിരുന്നു. 1999 ലെ വാഴ്സിറ്റി ബ്ലൂസ് എന്ന ചലച്ചിത്രത്തിലെ കഥാപാത്രത്തിനു ശേഷമാണ് അദ്ദേഹം പ്രശസ്തനായത്. എന്നാൽ അതിനു ശേഷം ദ ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ് ചലച്ചിത്രപരമ്പരയിലെ ബ്രയാൻ ഒ'കോണർ (Brian O'Conner) എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെട്ടത്. എയ്റ്റ് ബിലോ, ഇൻടു ദ ബ്ലൂ, ഷീ'സ് ഓൾ ദാറ്റ്, ടേക്കേഴ്സ് മുതലായവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ. നാഷണൽ ജ്യോഗ്രഫിക്ക് ചാനലിലെ എക്സ്പെഡിഷൻ ഗ്രേറ്റ് വൈറ്റ് എന്ന പരമ്പരയിലും അദ്ദേഹം പങ്കെടുത്തിരുന്നു. 2013 നവംബർ 30 ന് കാലിഫോർണിയയിലെ വലൻസിയയിൽ  വെച്ചുണ്ടായ കാറപകടത്തിൽ, യാത്രക്കാരനായിരുന്ന പോൾ വാക്കർ കൊല്ലപ്പെട്ടു.

🔹ലക്ഷ്മി എൻ. മേനോൻ - കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയായിരുന്നു ലക്ഷ്മി എൻ. മേനോൻ. ഇവർ ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയുമായിരുന്നു.1899 മാർച്ച് 27നു് രാമവർമ്മ തമ്പാന്റെയും മാധവിക്കുട്ടിയമ്മയുടെയും മകളായി ജനിച്ചു. 1930-ൽ വി.കെ. നന്ദൻ മേനോനെ വിവാഹം കഴിച്ചു. വിദേശകാര്യമന്ത്രാലയത്തിൽ പാർലമെന്ററി സെക്രട്ടറിയായി 1952 മുതൽ 1957 വരെ സേവനമനുഷ്ഠിച്ചു, 1957 മുതൽ 1962 വരെ സഹമന്ത്രിയായും പിന്നീട് 1962 മുതൽ 1967 കാലഘട്ടത്തിൽ വിദേശകാര്യമന്ത്രിയുമായിരുന്നു. 1957-ൽ പദ്മഭൂഷൺ നൽകപ്പെട്ടിട്ടുണ്ട്.1994 നവമ്പർ 30നു് അന്തരിച്ചു.

🌷മറ്റു പ്രത്യേകതകൾ

🔹ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനം

Comments

Popular posts from this blog

G K 10 Important Questions

❓താപം ഊർജ്ജമാണെന്ന് കണ്ടെത്തിയത്? ജെയിംസ് പ്രസ്കോട്ട് ജൂൾ ❓പ്രകാശത്തിന് ശൂന്യതയിലാണ് ഏറ്റവും കൂടുതൽ പ്രവേഗമെന്ന് കണ്ടെത്തിയത്? ലിയോൺ ഫൂക്കാൾട്ട് ❓മെർക്കുറി തെർമോ മീറ്റർ കണ്ടെത്തിയത്? ഫാരൻ ഹീറ്റ് ❓ഊർജ്ജതന്ത്രത്തിൽ രണ്ടു തവണ നോബൽ സമ്മാനം ലഭിച്ചത്? ജോൺ ബർദീൻ ❓സൗരസ്പെക്ട്രത്തിൽ ഇരുണ്ട വരകളുണ്ടെന്ന് കണ്ടെത്തിയത്? ജോസഫ് ഫ്രാൻ ഹോഫർ ❓ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്? ആൽബർട്ട് ഐൻസ്റ്റീൻ ❓ആപേക്ഷികതാ സിദ്ധാന്തം ആവിഷ്കരിച്ചത്? ഐൻസ്റ്റീൻ ❓പ്രകൃത്യാലുള്ള റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്? ഹെൻറി ബെക്കറൽ ❓കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്? ഐറിൻ ജൂലിയറ്റ്, ഫ്രെഡറിക് ജൂലിയറ്റ് ❓റേഡിയോ ആക്ടിവിറ്റിക്ക് ആ പേര് നൽകിയത്? മാഡം ക്യൂറി .

10 Repeated Questions

1⃣ ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന ജീവചരിത്രഗ്രന്ഥം രചിച്ചതാര്? ലൂയി ഫിഷർ 2⃣ 'ദിനമണി' പത്രത്തിന്റെ സ്ഥാപകൻ? ആർ. ശങ്കർ 3⃣ ആദ്യ വനിതാ നോബൽ സമ്മാനജേതാവ്? മേരി ക്യുറി 4⃣ അമേരിക്കയുടെ ദേശീയ വിനോദം ഏത്? ബേസ്ബോൾ 5⃣ ഇന്ത്യയിൽ ഏറ്റവും അധികം റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? കേരളം 6⃣ കേരളത്തിൽ ആദ്യമായി ഡയസ്‌നോൺ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി? സി. അച്യുതമേനോൻ 7⃣ വനനശീകരണം, വ്യവസായ വൽക്കരണം എന്നിവ മൂലം കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നത് മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്? ആഗോളതാപനം 8⃣ പ്രകാശപ്രകീര്ണനത്തിനു കാരണമായ പ്രതിഭാസം ഏത്? അപവർത്തനം 9⃣ ഊതി വീർപ്പിച്ച ഒരു ബലൂൺ അല്പസമയം വെയിലത്തുവച്ചാൽ അത് വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട വാതകനിയമം ഏത്? ചാൾസ് നിയമം 🔟 തദ്ദേശീയ ഇനം പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി? രാഷ്ട്രീയ ഗോകുൽ മിഷൻ